കാണക്കാരി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം: മെഡിക്കൽ കോളജിൽ പോകുന്നവർക്ക് 4 കിലോമീറ്റർ ദൂരം ലാഭം;ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും;കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്  നിവേദനം നല്‍കി നാട്ടുകാര്‍.

Spread the love

കടുത്തുരുത്തി: കാണക്കാരി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമായാല്‍ കടുത്തുരുത്തി, കോതനല്ലൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കുന്നത് ഒഴിവാകും.

മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് നാട്ടുകാര്‍ നിവേദനം നല്‍കി.

തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കുറുപ്പന്തറ, കോതനല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാണ് കാണക്കാരി-അതിരമ്പുഴ റോഡ്. നാലു കിലോമീറ്ററോളം ദൂരം കുറവുണ്ടെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. കൂടാതെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ട്രെയിനുകള്‍ കടന്നുപോകുന്ന സമയം റെയില്‍വേ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാര്‍ക്ക് സമയനഷ്ടമുണ്ടാക്കുന്നു. ചില സമയങ്ങളില്‍ ഗേറ്റ് തകരാറിലാകുമ്പോഴാണ് വാഹനയാത്രക്കാര്‍
വെട്ടിലാകുന്നത്.

റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ റോഡില്‍ റെയില്‍വേ ലൈനിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നതായി പ്രദേശവാസികള്‍ പറയുന്നു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, മാന്നാനം, കോട്ടയം, കുമരകം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും മേല്‍പ്പാലം ഉണ്ടാകുന്നത് ഗുണം ചെയ്യും.