അമിത് ഷായുടെ സുരക്ഷഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്ന് സംശയം; കെഎപി ബറ്റാലിയനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ മാറ്റി; പൊലീസ് അന്വേഷണം തുടങ്ങി

Spread the love

കൊച്ചി:കേന്ദ്രമന്ത്രി അമിത് ഷായുടെ ഡ്യൂട്ടിക്കെത്തിയ കെ.എ.പി. ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിർത്തി.

ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കെ എ പി അഞ്ചാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻ്റ് എസ്.സുരേഷ് ആണ് ഉദ്യോഗസ്ഥൻ.

രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയിക്കപ്പെട്ടതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കല്‍ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group