കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ ജഡ്ജിയുടെ അനുമതി തേടണം; ഹൈക്കോടതി

Spread the love

കൊച്ചി: കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലീസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി പരിസരത്തു ഗുരുതര കുറ്റകൃത്യം തടയാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലീസിന് അറസ്റ്റ് നടപ്പിലാക്കാം. എന്നാല്‍ ഉടന്‍ ജഡ്ജിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.

അഭിഭാഷകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
സ്വമേധയാ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിനു കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാകാം. ദീര്‍ഘനാള്‍ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താം.

എന്നാല്‍ രണ്ടു
സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‌ദേശം.