ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം; ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് നിർദ്ദേശം; നിലപാട് തിരുത്തി എംവിഡി

Spread the love

തിരുവനന്തപുരം: കാർ ഉള്‍പ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഓട്ടമാറ്റിക്, ഇ-വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.

video
play-sharp-fill

ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് വകുപ്പുതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

ഇവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും വകുപ്പുതലനിർദേശം ഇറങ്ങുകയും ചെയ്തെങ്കിലും സംസ്ഥാനത്തെ മിക്ക ഓഫീസിലും ഡ്രൈവിങ് ടെസ്റ്റിന് ഇവ അനുവദിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടമാറ്റിക് ഇ-വാഹനങ്ങളില്‍ എല്‍എംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടണ്‍ ഭാരമുള്ള മിനി ടിപ്പറുകള്‍ വരെ ഓടിക്കാൻ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച യോഗത്തില്‍ ചർച്ചയായെങ്കിലും കോടതിവിധി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.