മുൻ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനെ തെരുവുനായ കടിച്ച സംഭവം; ചത്ത നായക്ക് പേവിഷബാധ; സ്ഥിരീകരണം തിരുവല്ലയിലെ മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയില്‍

Spread the love

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച്‌ മുൻ കോട്ടയം മുനിസിപ്പല്‍ ചെയർമാൻ പി.ജെ. വർഗീസ് ഉള്‍പ്പെടെ ഏഴുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

തിരുവല്ലയിലെ മൃഗാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിക്കും 2 മണിക്കും ഇടയിലാണ് നായ്ക്കള്‍ ആക്രമണം നടത്തിയത്. തുടർന്ന് മുനിസിപ്പാലിറ്റിയുടെ എ.ബി.സി സംഘമെത്തി നായയെ പിടികൂടി തങ്ങളുടെ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെവെച്ച്‌ നായ ചത്തു. ചത്ത നായ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ബസ് സ്റ്റാൻഡ് പരിസരം, എം.എല്‍. റോഡ്, കോടിമതി എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കൂട്ടത്തോടെ ഇറങ്ങി ആളുകളെ ആക്രമിച്ചത്.