യൂണിയൻ തെരഞ്ഞെടുപ്പ്; കോട്ടയം സിഎംഎസ് കോളേജിൽ കെഎസ്.യു – എസ്എഫ്ഐ സംഘർഷം;കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു ഗ്രേറ്റ് ഹാളിന്റെ വാതിൽ അടച്ചിട്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു

Spread the love

കോട്ടയം: യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്.

കോളജിന്റെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തകർ സംഘടിച്ചു നിൽക്കുകയായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ആദ്യം തർക്കമുണ്ടായി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പലതവണ വോട്ടെണ്ണൽ നടക്കുന്ന ഗ്രേറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാർജ് നടത്തി.

ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി. തുടർന്ന് നേതാക്കൾ പൊലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.