ആപ്പിളും ഗൂഗിളും നേർക്കുനേർ, പിക്‌സല്‍ 10നും ഐഫോണ്‍ 16നും ഒരേ ലോഞ്ച് വില, ഏത് വാങ്ങും?

Spread the love

ദില്ലി: ഗൂഗിൾ പിക്സൽ 10 സ്‌മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയിൽ പുറത്തിറക്കി. ആപ്പിളിന്‍റെ ഐഫോൺ 16ന്‍റെ ലോഞ്ച് വിലയുടെ ഏകദേശം സമാനമായ വിലയാണ് ബേസ് പിക്‌സല്‍ 10ന് ഇപ്പോള്‍ ഇന്ത്യയില്‍. ഐഫോണ്‍ 16 ഇന്ത്യയില്‍ 79,900 രൂപയ്ക്കാണ് അവതരിപ്പിച്ചതെങ്കില്‍ പിക്‌സല്‍ 10ന് ഇന്ത്യയിലെ ലോഞ്ച് വില 79,999 രൂപയാണ്. ഇത് പ്രീമിയം സ്‍മാർട്ട്‌ഫോൺ നിരയില്‍ ഐഫോണിന് നേരിട്ടുള്ള എതിരാളിയായി പിക്‌സൽ 10നെ മാറ്റുന്നു. എന്നാല്‍ ഐഫോണ്‍ 17 ഉടന്‍ വരാനിരിക്കുന്നതിനാല്‍ ഐഫോണ്‍ 16ന് ആമസോണില്‍ 72,499 രൂപയായി വില അടുത്തിടെ കുറഞ്ഞിട്ടുണ്ട്.

മാത്രമല്ല, ഗൂഗിള്‍ പിക്‌സൽ 10 പുറത്തിറങ്ങിയതിനുശേഷം മുൻ വർഷത്തെ മോഡലായ സ്റ്റാൻഡേർഡ് പിക്സൽ 9ന്‍റെ വില കുത്തനെ കുറഞ്ഞു. 79,999 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഫോണ്‍ (128 ജിബി വേരിയന്‍റ്) ഇപ്പോള്‍ 74,999 രൂപയ്ക്ക് ലഭ്യമാണ്. ഗൂഗിളിന്‍റെ പുതിയ ടെൻസർ ജി5 3 എൻഎം ചിപ്പ്, മാജിക് ക്യൂ, ക്യാമറ കോച്ച് പോലുള്ള എഐ ഫീച്ചറുകൾ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവ പിക്സൽ 10ൽ ലഭിക്കുന്നു.

പിക്സൽ 10ല്‍ എന്താണ് പുതിയത്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 എൻഎം പ്രോസസിൽ നിർമ്മിച്ച പുത്തൻ ടെൻസർ ജി5 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൂഗിള്‍ പിക്സൽ 10, മെച്ചപ്പെട്ട പ്രകടനവും ഊർജ്ജ കാര്യക്ഷമതയും നൽകുന്നുവെന്ന് കമ്പനി പറയുന്നു. ആൻഡ്രോയ്‌ഡ് 16 ഉം ഏഴ് വർഷത്തെ അപ്‌ഡേറ്റുകളും ചേർന്ന്, ഈ ഡിവൈസ് ഗൂഗിളിന്‍റെ ദീർഘകാല സോഫ്റ്റ്‌വെയർ പ്രതിബദ്ധതയെ അടിവരയിടുന്നു.

ഈ ഫോൺ നിരവധി ആദ്യ എഐ സവിശേഷതകൾ അവതരിപ്പിക്കുന്നു. ഇതിൽ ഇമെയിലുകൾ, ടെക്സ്റ്റുകൾ, കലണ്ടറുകൾ എന്നിവയിൽ നിന്നുള്ള പ്രസക്തമായ ഡാറ്റ നൽകുന്ന അസിസ്റ്റന്‍റ് ടൂളായ മാജിക് ക്യൂ, എഡിറ്റിംഗിനും മറ്റും ഉപയോഗിക്കുന്ന എഐ ടൂളായ ക്യാമറ കോച്ച് തുടങ്ങിയവ ഉൾപ്പെടുന്നു.

ഡിസൈനും ക്യാമറയും

പിക്‌സല്‍ 10 പരമ്പരാഗത ക്യാമറ ബാർ നിലനിർത്തിയിട്ടുണ്ട്. എങ്കിലും പിൻവശത്തെ സജ്ജീകരണം ഒരു പ്രധാന സെൻസറും രണ്ട് സപ്പോർട്ടിംഗ് ലെൻസുകളും ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ-ക്യാമറ സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നു. പുതിയ കളർ ഓപ്ഷനുകളും പരിഷ്‍കരിച്ച ഫിനിഷും ഉപയോഗിച്ച് ഫോണിന്‍റെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ലഭ്യത

പിക്സൽ ഡിവൈസുകൾ ഇപ്പോൾ ഇന്ത്യയിലെ ഗൂഗിളിന്‍റെ ഔദ്യോഗിക സ്റ്റോർ വഴി നേരിട്ട് വിൽക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് ഫോണുകൾ, പിക്സൽ വാച്ച് 4 പോലുള്ള വെയറബിളുകൾ, ആക്‌സസറികൾ എന്നിവ ഒരിടത്ത് നിന്നും ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.