രാവിലെ മുതൽ കാണാനില്ല; തെരച്ചിലിനൊടുവിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Spread the love

കണ്ണൂർ: കണ്ണൂർ പ്രാപ്പോയിൽ മുളപ്രയിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജു ആണ് മരിച്ചത്.

രാവിലെ മുതൽ കാണാത്തതിനെ തുടർന്ന് തെരച്ചിലിനൊടുവിലാണ് കിണറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചെറുപുഴ പൊലീസും ഫയർഫോർസും സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.