ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Spread the love

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു. നെടുമ്പന മുട്ടക്കാവില്‍ സ്വദേശി തുമ്പറപ്പണയില്‍ സഫീർ മൻസിലില്‍ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്.

അല്‍കോബാറിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് ഇദ്ദേഹം വിധേയനായിരുന്നു. ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഉടൻ തന്നെ ഇദ്ദേഹത്തെ ദമ്മാം സെൻട്രല്‍ ആശുപത്രി അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ദമ്മാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ 20 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു സമീർ. ഭാര്യയും മക്കളുമടക്കം കുടുംബസമേതം ഇവർ ദമാമിലായിരുന്നു കഴിഞ്ഞിരുന്നത്. ദമ്മാം സെൻട്രല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ്: മൈതീൻ കുഞ്ഞ്, മാതാവ്: അസുമാ ബീവി, ഭാര്യ: അസീന സമീർ, മക്കള്‍: ആദില്‍ സമീർ, അഫ്രീൻ സമീർ, സഹോദരങ്ങള്‍: പരേതനായ സിയാർ, സമീന, സഫീർ (സൗദി). ദമ്മാം ഇന്ത്യൻ സ്കൂള്‍ പൂർവ്വ വിദ്യാർഥിയായ മകൻ ആദില്‍ സന്ദർശക വിസയില്‍ നിലവില്‍ ദമ്മാമിലുണ്ട്.