കത്ത് ചോർച്ച വിവാദം: ചോർത്തിയത് എം.വി ഗോവിന്ദന്റെ മകൻ തന്നെയെന്ന് ആവർത്തിച്ച് മുഹമ്മദ് ഷെർഷാദ്; ‘വക്കീൽ നോട്ടീസിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധം’

Spread the love

തിരുവനന്തപുരം : കത്ത് ചോർച്ച വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. നോട്ടീസിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും കത്ത് ചോര്‍ത്തിയത് എംവി ഗോവിന്ദന്‍റെ മകൻ തന്നെയാണെന്നും മുഹമ്മദ് ഷെര്‍ഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു.

നേരത്തെ ഉന്നയിച്ച പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയോ അല്ല കുറ്റപ്പെടുത്തിയതെന്നും ഷെര്‍ഷാദ് പറഞ്ഞു. രാജേഷ് കൃഷ്ണയും ശ്യാംജിത്തും തമ്മിലുള്ള ബന്ധത്തെയാണ് കുറ്റപ്പെടുത്തിയത്. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന അവസ്ഥയിലാണ് രാജേഷ് കൃഷ്ണയെന്നും മുഹമ്മദ് ഷെര്‍ഷാദ് ആരോപിച്ചു. പാർട്ടി സെക്രട്ടറിയുടെ വക്കീൽ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മുഹമ്മദ് ഷെർഷാദ് വ്യക്തമാക്കുന്നു.

ഷെര്‍ഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സെക്രട്ടറിയുടെ വക്കീൽ നോട്ടീസ് ഇന്ന് കാലത്ത് 10.45 നു രജിസ്റ്റർഡ് പോസ്റ്റ്‌ മുഖനെ എന്‍റെ ചെന്നൈയിലെ ഫ്ലാറ്റിൽ ലഭിച്ചു.…നോട്ടീസിൽ പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണ്. ഞാൻ എവിടെയും പാർട്ടിയെയോ പാർട്ടി സെക്രട്ടറിയെക്കുറിച്ചോ ഒന്നും പറഞ്ഞത്തിട്ടില്ല.

ഞാൻ പറഞ്ഞത് പാർട്ടി സെക്രട്ടറിയുടെ മകനും രാജേഷ് കൃഷ്ണയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അതിന്‍റെ പേരിൽ കത്തു ചോർച്ചയിൽ അദ്ദേഹത്തെ (മകനെ) സംശയമുണ്ട് എന്ന് മാത്രമാണ്..ഈ പറഞ്ഞതിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു. നോട്ടിസിന് വ്യക്തമായ മറുപടി നൽകാൻ വേണ്ടി എന്‍റെ ഡൽഹി ഹൈക്കോടതി, എറണാകുളം ജില്ലാക്കോടതി മാറ്റും കുടുബകോടതിയിലെ കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ അഡ്വക്കേറ്റ് ശ്രീജിത്ത്‌ എസ് നായരെ ഏൽപ്പിച്ചിട്ടുണ്ട്. പാലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും ഇപ്പോൾ രാജേഷ് കൃഷ്ണയുടെ അവസ്ഥയും അതാണ്‌.