നെഹ്റു ട്രോഫി ജലോത്സവം:ക്യാപ്റ്റൻസ് ക്ലിനിക് നാളെ:വഞ്ചിപ്പാട്ട് മത്സരത്തിനുള്ള രജിസ്ട്രേഷൻ 22 വരെ: തുഴച്ചിൽകാരുടെപേര് വിവരങ്ങൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 23.

Spread the love

ആലപ്പുഴ: ആഗസ്റ്റ് 30-ാം തീയതി നടക്കുന്ന 71-ാം മത് നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ ഭാഗമായുള്ള ക്യാപ്റ്റൻസ് ക്ലിനിക് നാളെ (22.08.2025) വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വൈ എം സി എ ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ക്ലിനിക്കിൽ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പങ്കെടുക്കാത്തവരുടെ ബോണസ്സിൽ 50 ശതമാനം കുറവ് വരുത്തുന്നതാണ്.

വഞ്ചിപ്പാട്ട് രജിസ്ട്രേഷൻ 22 വരെ.
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിന് ഇനിയും രജിസ്റ്റർ ചെയ്യാത്ത ടീം അംഗങ്ങൾ ആലപ്പുഴ, മിനി സിവിൽസ്റ്റേഷൻ്റെ രണ്ടാം നിലയിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽകാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ ഫോം 23 ന് ശനിയാഴ്‌ചയ്ക്ക്‌ മുമ്പ് ആലപ്പുഴ, മിനി സിവിൽസ്റ്റേഷന്റെ രണ്ടാം നിലയിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. ഫോം എത്തിക്കാത്ത ക്ലബ്ബുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല എന്നും അറിയിപ്പുണ്ട്.