സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളാര്‍ഷിപ്പുമായി തപാല്‍ വകുപ്പ്; കേരളത്തിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6,000 രൂപ വീതം ലഭിക്കും; പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത് ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്

Spread the love

പത്തനംതിട്ട: സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തപാല്‍വകുപ്പ് പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു.

ദയാല്‍ സ്പര്‍ശം പദ്ധതി പ്രകാരം കേരളത്തിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6,000 രൂപ വീതമാണ് ലഭിക്കുക. ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.

ഫിലാറ്റലി ക്ലബ് അംഗങ്ങളായിരിക്കണം, അല്ലെങ്കില്‍ പോസ്റ്റ് ഓഫീസില്‍ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അവസാന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവിഷണല്‍ സൂപ്പ്രണ്ടിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ക്വിസ് മത്സരവും ഫിലാറ്റലി പ്രോജക്റ്റും അടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.

ക്വിസില്‍ വിജയിക്കുന്നവര്‍ക്ക് പ്രോജക്റ്റ് തയ്യാറാക്കണം. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകള്‍ സമാഹരിച്ച്‌ അവതരിക്കുന്നതാണ് പ്രോജക്റ്റ്. ഇതില്‍ മികച്ചവരെ തെരഞ്ഞെടുത്ത് സ്‌കോളര്‍ഷിപ്പ് നല്‍കും.