1137 ആദിവാസിവീടുകളില്‍ക്കൂടി സൗജന്യമായി വൈദ്യുതിയെത്തുന്നു; സോളാർ, കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാൻ തീരുമാനം; കേരളത്തിൽ സമ്പൂർണ വൈദ്യുതിവത്കരണം പൂര്‍ണമാകും

Spread the love

തിരുവനന്തപുരം: ആദിവാസികളുടെ 1137 വീടുകളില്‍ക്കൂടി വൈദ്യുതി എത്തുന്നു.

2017-ല്‍ സമ്പൂർണ വൈദ്യുതീകരണം കേരളം സാങ്കേതികമായി പ്രഖ്യാപിച്ചെങ്കിലും വൈദ്യുതിയെത്താൻ ശേഷിച്ച വീടുകളാണിത്.
ദുർഘടപ്രദേശങ്ങളിലായതും വൈദ്യുതി എത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ ശേഷിയില്ലാത്തതുമായിരുന്നു ഈ വീടുകള്‍ ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍.

ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായധനത്തില്‍ സൗജന്യമായാണ് ഈ വീടുകള്‍ വൈദ്യുതവത്കരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതലൈൻ വലിക്കാനാവാത്ത വിദൂര വനപ്രദേശങ്ങളിലുള്ള ഏകദേശം 13 ഊരുകളില്‍ക്കൂടി ഇനിയും വൈദ്യുതിയെത്താനുണ്ടെന്ന് മന്ത്രി കെ. കഷ്ണൻകുട്ടി പറഞ്ഞു. ഇവിടങ്ങളില്‍ സോളാർ, കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം.

ആദിവാസിമേഖലകളുടെ സമഗ്രവികസനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ധർതി ആബ ജൻജാതീയ ഗ്രാം ഉത്കർഷ അഭിയാൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്. 6.12 കോടിയാണ് ചെലവ്. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം കെഎസ്‌ഇബിയും വഹിക്കും.

ഒരു വീട് പൂർണമായി വൈദ്യുതീകരിക്കാൻ 85,000 രൂപയാണ് ചെലവ്. കെഎസ്‌ഇബി നടത്തിയ സർവേയില്‍ കണ്ടെത്തിയതാണ് ഈ വീടുകള്‍. ഇടുക്കി, കാസർകോട്, പാലക്കാട് ജില്ലകളിലെ ഈ വീടുകളുടെ വൈദ്യുതീകരണം കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ മന്ത്രിസഭായോഗം ശുപാർശ ചെയ്തിരുന്നു.