കണ്ണൂരിൽ വീട്ടിലെത്തി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ; യുവതിക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂർ: കണ്ണൂരിൽ സുഹൃത്ത് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയ്ക്കുനേരെയാണ് അക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

video
play-sharp-fill

ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു പ്രവീണ ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ജിതേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരിക്കൂർ കുട്ടാവിലാണ് ജിതേഷിന്റെ വീട്. കുറ്റ്യാട്ടൂരിലെ പ്രവീണയുടെ വീട്ടിലെത്തിയാണ് ഇയാൾ തീകൊളുത്തിയത്. കൊലപാതകശ്രമത്തിന് കാരണമെന്താണ് എന്നത് വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group