ഇളപ്പുങ്കലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്;പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

 

വാഴൂർ : പോലീസ് ജീപ്പ് ഇടിച്ച് വഴിയാത്രക്കാരനായ വയോധികൻ പരിക്ക്. ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം ഇളപ്പുങ്കലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പോലീസ് ജീപ്പ് ഇടിച്ചത്. കൊടുങ്ങൂരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന പള്ളിക്കത്തോട്‌ ഒന്നാം മൈൽ സ്വദേശി സുരേന്ദ്രൻ നായർക്ക് (62) ആണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ഇളപ്പുങ്കലിലെ കടയിൽ നിന്നും മീൻ വാങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുമ്പോഴാണ് പൊലിസ് ജീപ്പ് ഇടിച്ചത്.