50 രൂപയ്ക്ക് ആധാര്‍ പിവിസി കാര്‍ഡ് വീട്ടിലെത്തും; ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്രമാത്രം

Spread the love

ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. അതിനാല്‍ തന്നെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സാധാരണ ആധാര്‍ കാര്‍ഡുകളേക്കാള്‍ മികച്ചത് പിവിസി ആധാര്‍ കാര്‍ഡുകളാണ്. കാരണം, കേടുപാടുകള്‍ പെട്ടെന്ന് സംഭവിക്കാത്ത വിധം ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെ ഇത് സൂക്ഷിക്കാന്‍ സാധിക്കും.

ആധാർ കാർഡ് സാധാരണയായി നീളം കൂടിയ ഫോർമാറ്റിലാണ് ലഭിക്കുന്നത്. അതിനെ നേരിട്ട് പോക്കറ്റിൽ സൂക്ഷിക്കുന്നത് പ്രായോഗികമല്ല. അതിനാൽ കൂടുതൽ സൗകര്യത്തിനായി പിവിസി ആധാർ കാർഡിന് അപേക്ഷിക്കുകയാണ് ഉചിതം. പിവിസി കാർഡിന് അപേക്ഷിക്കുമ്പോൾ 50 രൂപ സേവനച്ചെലവ് നൽകേണ്ടതുണ്ട്. ഈ തുക ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി അടയ്ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാർ പിവിസി കാർഡിന് അപേക്ഷിക്കാം

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2. uidai.gov.in എന്ന വെബ്സൈറ്റില് ആധാർ കാർഡ് ഓർഡർ എന്ന പേജ് തുറക്കുക

3.  ആധാർ വിശദാംശങ്ങൾ നൽകുക

4. ആധാർ നമ്പർ, വെർച്വൽ ഐഡി (വിഐഡി), അല്ലെങ്കില് എൻ്റോൾമെൻ്റ് ഐഡി (ഇഐഡി) നൽകുക.

5. ഒടിപി നൽകി സ്ഥിരീകരിക്കുക.

6. ആധാർ കാർഡ് പ്രിവ്യൂ ചെയ്യുക

7. അടുത്തതായി പണമടയ്ക്കുക.

8. 50 രൂപ ചാർജ് ഓൺലൈൻ ആയി അടയ്ക്കുക.

പണമടച്ചു കഴിഞ്ഞാല് സര്വീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഓർഡറിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള നമ്പറാണ്.
അതേസമയം ഈ കാർഡിന് അപേക്ഷിച്ചാല് അത് വീട്ടില് ഡെലിവറി ചെയ്യും. എന്നാൽ അല്പം സമയം പിടിക്കുമെന്ന് മാത്രം. ഇന്ത്യ പോസ്റ്റ് – സ്പീഡ് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ഈ കാർഡ് എത്തിക്കും.
കൂടാതെ ട്രാക്കിങ് ഐഡി ഉപയോഗിച്ച്‌ ഡെലിവറി സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനും സാധിക്കും.