തേങ്ങയെടുക്കാൻ കയറിയപ്പോൾ കണ്ടത് പത്തിവിടർത്തി നിൽക്കുന്ന മൂർഖനെ ; കോട്ടയം മാഞ്ഞൂരിൽ മൂർഖന്റെ കടിയിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കോട്ടയം : തേങ്ങയെടുക്കാൻ കയറിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ. യുവതി മൂർഖന്റെ കടയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയം മാഞ്ഞൂർ സൗത്ത് മകുടാലയം പള്ളിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം സ്റ്റോർ മുറിയിലെ തേങ്ങയെടുക്കാൻ കയറിയതായിരുന്നു യുവതി അപ്രതീക്ഷിതമായി മൂർഖൻ മുന്നിലെത്തി പത്തിവിടർത്തിയതോടെ അവർ പേടിച്ചുപോയി.

video
play-sharp-fill

തുടർന്ന് മൂർഖൻ അരക്കല്ലിന് അടിയിലേക്ക് കയറുകയും ചെയ്തു. വീട്ടുകാർ ഉടൻ സ്‌നേയ്ക്ക് റെസ്ക്യൂവർ ജോമോൻ ശാരിക കുറുപ്പന്തറയെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടില്ല. എന്നാൽ അരക്കല്ല് തറയിലെ പൊത്തിൽ പാമ്പിന്റെ പടം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ടര മണിക്കൂറോളം പരിശ്രമിച്ച് അരക്കല്ല് തറ പൊളിച്ചുമാറ്റിയ ശേഷമാണ് മൂർഖനെ പിടികൂടിയത്. 5 അടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. ഇതിന് മനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group