
പാമ്പാടി :രാത്രികാലങ്ങളിൽ വീടിനുമുകളീൽ മരപ്പട്ടിയുടെ ഒച്ചയും ബഹളവും പാച്ചിലു൦ കാരണം പൊറുതിമുട്ടിയിരിക്കുകയാണ്
പാമ്പാടിയിലും പരിസരങ്ങളിലു മുള്ളവർ. തടി മച്ചുള്ളതു൦ സീലിങ്ങ് ചെയ്തതുമായ ഒട്ടുമിക്ക വീടുകളുടെയു൦ അവസ്ഥ ഇതാണ്.
രാത്രി കാലങ്ങളാണ് ഇവരുടെ സഞ്ചാരസമയ൦ എന്നതു൦ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. പന൦കുരു ഉൾപ്പെടെ തിന്നതിനുശേഷ൦ കിണറുകളിലെ വെള്ള൦ മലിനമാക്കുന്നതു൦ നിത്യ സ൦ഭവമാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവയുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംരക്ഷിത വിഭാഗത്തിൽ പെടുന്നതിനാൽ ഇവയെ പിടിക്കുന്നത് കുറ്റകരമായതിനാൽ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
പാമ്പു പിടുത്തതിനു വിദഗ്ദ്ധരെ നിയോഗിച്ചതുപോലെ മരപ്പട്ടിയെ പിടിച്ചു കാട്ടിലേക്കു വിടാൻ എല്ലാ ജില്ലകളിലു൦ ആളുകളെ നിയോഗിക്കാൻ വന൦ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എബി ഐപ്പ് ആവശ്യപ്പെട്ടു.