നായയെ പേടിച്ച് വഴി നടക്കാൻ പോലും കഴിയാതെ നട്ടുകാർ! ളാക്കാട്ടൂര്‍, മഞ്ഞാമറ്റം ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

Spread the love

കോട്ടയം: കോട്ടയം ളാക്കാട്ടൂര്‍, മഞ്ഞാമറ്റം ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.

രണ്ടു സ്‌കൂളുകള്‍, കോണ്‍വെന്‍റ്, പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തെരുവുനായ്ക്കള്‍ താവളമാക്കിയിരിക്കുന്നത്. കൂടാതെ മഞ്ഞാമറ്റത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഇരുട്ടിൻ്റെ മറവിൽ നായ്ക്കുട്ടികളെ വ്യാപകമായി ഉപേക്ഷിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

ഇവ പെറ്റുപെരുകി ഇരുചക്ര യാത്രികര്‍ക്കു ശല്യമാകുകയാണ്. പ്രായമായവരും കുട്ടികള്‍ക്കും ഇത് ഒരേപോലെ ഭീഷണിയാണ്. സ്വൈര്യമായി നടന്നു പോകാന്‍പോലും ബുദ്ധിമുട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ ശല്യം ഒഴിവാക്കാന്‍ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.