
കോട്ടയം: ജില്ലയിൽ ഹോംഗാർഡ് നിയമനവുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ടയോഗ്യതയുള്ള അപേക്ഷകർക്ക് ഓഗസ്റ്റ് 25ന് (തിങ്കളാഴ്ച) രാവിലെ ഏഴുമുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽവച്ച് സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാ പരീക്ഷ(100മീറ്റർ ഓട്ടം-18 സെക്കന്റ്, മൂന്നു കിലോമീറ്റർ നടത്തം-30 മിനിറ്റ്)എന്നിവ നടത്തും.
ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകിയിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പോലീസ് പരേഡ് ഗ്രൗണ്ടിലെത്തണമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group