
ഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കം തീർക്കാനൊരുങ്ങി ഇന്ത്യയും ചൈനയും.
അതിർത്തി നിർണയം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നതായാണ് റിപ്പോർട്ടുകള്‍. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള യഥാർഥ നിയന്ത്രണ രേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുക എന്നതാണ് ലക്ഷ്യം.
ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അതിർത്തി നിർണയം വേഗത്തിലാക്കാൻ തീരുമാനമായത്.
ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇരുഭാഗത്തും തർക്കമില്ലാത്ത പ്രദേശങ്ങളിലായിരിക്കും തീരുമാനമുണ്ടാകുക. ഇരുരാജ്യങ്ങള്‍ക്കും തർക്കമില്ലാത്ത മേഖലകള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യം വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ സമിതിയെ രൂപീകരിക്കും. രണ്ടാമതായി അതിർത്തിയില്‍ ഇരുഭാഗത്തും തർക്കമധികമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തും. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അത് അതിർത്തിയായി നിശ്ചയിക്കുക എന്നത് മൂന്നാമത്തെ ഘട്ടമായും അവസാനം ഇവിടെ അതിർത്തി നിർണയിച്ച് അതിര് തിരിച്ച് അടയാളപ്പെടുത്തി തൂണുകള്‍ സ്ഥാപിക്കുക എന്നതുമാണ്.