ഉഗ്രൻ സ്വാദിലൊരു ഞണ്ട് റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉഗ്രൻ സ്വാദിലൊരു ഞണ്ട് റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കിയെടുക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ഞണ്ട് – അരക്കിലോ
സവാള – ഒന്ന്
ചുവന്നുള്ളി – ഒരു കപ്പ്
ഇഞ്ചി – ഒരു കഷ്‌ണം ഒരു ഇഞ്ച് നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി – ഒന്ന്
തക്കാളി – ഒന്ന്
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം- രണ്ട് എണ്ണം വീതം
പെരുംജീരകം – ഒരു ടീസ്‌പൂണ്‍
പൊടികള്‍
കുരുമുളക് – ഒരു ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്‌പൂണ്‍
കാശ്‌മീരി മുളകുപൊടി- അര ടീസ്‌പൂണ്‍
മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്‌പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ- 4 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
കുരുമുളക് പൊടി – അര ടീസ്‌പൂണ്‍
മല്ലിയില- ഒരു തണ്ട്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പട്ട, ഗ്രാമ്ബു, ഏലക്ക, തക്കോലം, പെരുംജീരകം, കുരുമുളക് എന്നിവ ഒരുമിച്ച്‌ ചതച്ച്‌ വയ്ക്കുക. ഒരു തക്കാളി അരച്ച്‌ വയ്ക്കണം. ഒരു പാനില്‍ അല്‌പം എണ്ണ ഒഴിച്ച്‌ ചൂടായതിന് ശേഷം നേരത്തെ ചതച്ചു വച്ച ചേരുവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറി വരുമ്പോള്‍ അതിലേക്ക് അതിലേക്ക് മഞ്ഞള്‍, മുളക്, മല്ലി, കുരുമുളക് എന്നിവയും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്ന് വരെ വഴറ്റുക. ഇതിലേക്ക് അരച്ചു വച്ച തക്കാളി ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് ഞണ്ടിറച്ചി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മൂടിവെച്ച്‌ ലോ-മീഡിയം ഫ്‌ളെയിമില്‍ വച്ച്‌ വേവിക്കുക. അല്‌പ സമയത്തിന് ശേഷം മൂടി തുറന്നു വച്ച്‌ മീഡിയം ഫ്‌ളെയിമില്‍ തന്നെ വെള്ളം വറ്റിച്ചെടുക്കുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഞണ്ടിറച്ചി മുഴുവന്‍ മസാലയില്‍ പൊതിഞ്ഞിരിക്കും. മസാലയില്‍ മൊരിഞ്ഞ് എണ്ണ തെളിഞ്ഞ് വരുമ്പോള്‍ മല്ലിയിലയും അര ടീസ്‌പൂണ്‍ കുരുമുളകുപൊടിയും ചേര്‍ക്കാം. ശേഷം തീ അണയ്ക്കാം. രുചികരമായ ഞണ്ട് റോസ്‌റ്റ് റെഡി.