മൂവാറ്റുപുഴയിൽ അമിത വേഗതയിൽ എത്തിയ ടോറസ് ലോറി കുട്ടികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന് പിറകിൽ ഇടിച്ച് അപകടം ; നിരവധി കുട്ടികൾക്ക് പരിക്ക്

Spread the love

മൂവാറ്റുപുഴ :  സ്കൂൾ ബസ്സിന് പിറകിൽ ടോറസ് ലോറി ഇടിച്ച് അപകടം. മൂവാറ്റുപുഴ വിമലഗിരി ഇൻറർനാഷണൽ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.

video
play-sharp-fill

ഇന്ന് രാവിലെ മൂവാറ്റുപുഴ മണിയംകുളം കവലയിൽ ആണ് അപകടം. സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന വാഹനത്തിന് പിന്നിലേക്ക് വേഗതയിലെത്തിയ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.

നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാർത്ഥികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോറസ് ലോറികളുടെ അമിതവേഗത്തിനെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയത്.