എംജി സർവകലാശാലയിലെ പ്രഫസർമാരെ കബളിപ്പിച്ച് വായ്‌പയെടുത്തും നേരിട്ട് കടം വാങ്ങിയും 60 ലക്ഷം തട്ടിയെടുത്ത് അധ്യാപിക മുങ്ങി:സ്കൂ‌ൾ ഓഫ് ബയോ സയൻസസിലെ അസിസ്റ്റന്റ് പ്രഫസർ എസ്.എസ്.രശ്മിക്കെതിരെ പോലീസിൽ പരാതി നൽകി: അധ്യാപികയെ സിൻഡിക്കേറ്റ് സസ്പെൻഡു ചെയ്തു.

Spread the love

കോട്ടയം: എംജി സർവകലാ
ശാലയിലെ ഒരു അധ്യാപിക നടത്തിയ വൻതട്ടിപ്പ് പുറത്തായി. സ്‌കൂൾ ഓഫ് ബയോസ യൻസസിലെ അധ്യാപിക സഹപ്രവർത്തകരായ പ്രഫസർമാരെ ജാമ്യം നിർത്തി 60 ലക്ഷം തട്ടി. വിവിധ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നു 60 ലക്ഷത്തോളം രൂപ വായ്‌പയെടുത്തു മുങ്ങിയിരികയാണ് അധ്യാപിക. കബളിപ്പിക്കപ്പെട്ട അധ്യാപകർ

ഒരുമിച്ച് തട്ടിപ്പിനെതിരെ വൈസ് ചാൻസലർക്കും ഗാന്ധിനഗർ പൊലീസിലും പരാതി നൽകിയതോടെ സർവകലാശാലാ സിൻ ഡിക്കറ്റ് യോഗം അധ്യാപികയെ സസ്പെൻഡ് ചെയ്തു‌. തിരുവനന്തപുരം സ്വദേശിയും സ്കൂ‌ൾ ഓഫ് ബയോ സയൻസസിലെ അസിസ്റ്റന്റ് പ്രഫസറുമായ എസ്.എസ്.രശ്മിക്കെതിരെയാ ണു പരാതി.
സർവകലാശാലയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലുള്ള 10 പ്രഫസർമാരെയാണ് അധ്യാപിക കബളിപ്പിച്ചത്.

അധ്യാപിക ചില വിദ്യാർഥികളിൽ നിന്നും ദിവസ വേതനക്കാരിൽനിന്നു സ്വർണവും പണവും വാങ്ങിയിട്ടുണ്ടെന്നും വിസിക്കു പരാതി ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂരിലെ പച്ചക്കറിക്കടക്കാരനെ വരെ കബളിപ്പിച്ചെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്‌പയ്ക്കു പുറമേ പലരിൽ നിന്നും നേരിട്ടു പണം കടം വാ ങ്ങിയെന്നും പരാതിയുണ്ട്. വി വിധ വകുപ്പുകളിലെ 10 അധ്യാപകരിൽനിന്നു പല കാലയളവിൽ ഇവർ പരസ്‌പരം അറിയാതെ ശമ്പള സർട്ടിഫിക്കറ്റുകൾ വാങ്ങി
ധനകാര്യ സ്‌ഥാപനങ്ങളിൽ ഹാ ജരാക്കി വായ്‌പയെടുത്തെന്നാ ണു പരാതി. 2016 മുതൽ വായ്‌പയെടുത്തിട്ടുണ്ട്. തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു ജാമ്യക്കാരിൽ നിന്നു കുടിശിക ഈടാക്കാൻ തുടങ്ങിയതോടെയാണു തട്ടിപ്പു പുറത്തായത്. 5 മാസമായി അധ്യാപിക ജോലിക്കെത്തു ന്നില്ലെന്നും ഫോൺ ഓഫാണെ ന്നും പൊലീസ് പറഞ്ഞു.

ഓരോരുത്തരുടേയും സാലറി സർട്ടിഫിക്കറ്റ് ഹാജറാക്കി 5 മുതൽ 7 ലക്ഷം വരെയാണ് വാങ്ങിയത്. കെ എസ് എഫ് ഇ എം.ജി. സർവകലാശാലയിലെ സൊസൈറ്റി, മറ്റ് സ്വകാര്യ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നാണ് വായ്പയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ച ചിലർക്ക് ചെക്ക് നൽകിയെങ്കിലും ആർക്കും പണം ലഭിച്ചില്ല. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുകയായിരുന്നു.

.