
പാലക്കാട്: സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണം വരുന്നു.
വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി.
അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകള്‍ക്ക് ഒരുമാസം മുൻപ് മുൻകൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദൂര സ്ഥലങ്ങളില്‍ നിന്നും വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. ഉത്സവ സീസണ്‍ ആറ് മാസം മുൻപ് ക്രമീകരണങ്ങള്‍ പൂർത്തിയാക്കണം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.
കെട്ടുത്സവങ്ങള്‍, കാവടി ഉത്സവം, ഗണേശ ചതുർത്തിക്കും ഉത്തരവ് ബാധകമായേക്കും.