
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കും.
അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകള്‍. രാത്രികാല പരിശോധനയുമുണ്ടാകും. തട്ടുകടകള്‍ കേന്ദ്രീകരിച്ചും കർശനപരിശോധനകള്‍ നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നല്‍കി.
ഭക്ഷ്യ എണ്ണകള്‍, നെയ്, ശർക്കര, പാല്‍, പാലുത്പന്നങ്ങള്‍, പായസമിശ്രിതം, ധാന്യങ്ങള്‍, പഴവർഗങ്ങള്‍, വിവിധതരം ചിപ്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്ക്വാഡ് രൂപവത്കരിക്കുക. ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർമാരും മേഖലാതലത്തില്‍ ഡെപ്യൂട്ടി കമ്മിഷണർമാരും പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും.