ജീവശ്വാസമേകി സിവിൽ പോലീസ് ഓഫീസർ അനീഷ് സിറിയക്;ഏറ്റുമാനൂർ സ്വദേശി ബാബു ജോസഫിന് ഇത് പുതുജീവൻ

Spread the love

കോട്ടയം:ഡ്യൂട്ടി സമയം കഴിഞ്ഞെങ്കിലും കർമ്മനിരതനായി സിവിൽ പോലീസ് ഓഫീസർ അനീഷ് സിറിയക്. കോട്ടയം ട്രാഫിക്കിലെ ബൈക്ക് പെട്രോൾ ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് കുറുപ്പുംതറയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനീഷ് കോട്ടയം നാഗമ്പടത്ത് പഴയ പാസ്പോർട്ട് ഓഫീസിന് മുൻവശത്ത് ഒരു കാറിന് ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് ബൈക്ക് നിർത്തി കാര്യം തിരക്കിയത്.

കാറിനുള്ളിൽ വായിൽ നിന്നും പതയും വിറയ്ക്കുന്ന ശരീരവുമായി ഒരാൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതാണ് കാണുന്നത്, എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തിയ അനീഷ് സീറ്റ് പിന്നിലേക്ക് ചായിച്ചിട്ട് അവശനായ ആൾക്ക് സിപിആർ നൽകാൻ തുടങ്ങി.

പൊതുപ്രവർത്തകൻ വിനയൻ ആംബുലൻസ് വിളിച്ചെങ്കിലും മെഡിക്കൽ കോളേജ് ഭാഗത്തുള്ള ആംബുലൻസ് എത്താൻ സമയമെടുക്കുമെന്ന് മനസിലാക്കി സിപിആർ തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടി നിന്നവരിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഡ്രൈവിംഗ് സീറ്റിൽ എത്തി കാർ കാരിത്താസ്
ആശുപത്രിയിലേക്കു വിട്ടു.അനീഷിന്റെ സിപിആറിൽ ബോധിരഹിതനായ ബാബു ജോസഫ്
കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തി.

ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ബാബു ജോസഫ് ആണ് കാറിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കി.

കാറിന്റെ നമ്പർ ട്രാഫിക് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ഫോൺ നമ്പർ ലഭ്യമാക്കുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ നിന്നും ഈ ഫോൺ നമ്പറിലൂടെ ബാബു ജോസഫിന്റെ വീട്ടിൽ വിവരമറിയിക്കുകയും ചെയ്തു.

ബന്ധുക്കൾ എത്തുന്നത് വരെ ഹോസ്പിറ്റലിൽ തുടർന്ന അനീഷ് പിന്നീട് തിരികെ വന്ന് തന്റെ ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി മറ്റൊരു ഡ്യൂട്ടിക്ക് തയ്യാറാകുവാൻ.