വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു

Spread the love

വടക്കാഞ്ചേരി : ട്രാൻസ്ഫോമറിലെ അറ്റകുറ്റപ്പണിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി  പ്രസാദ് (39)നാണ് പരുക്കേറ്റത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.

ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെയുണ്ടായിരുന്നവർ ലൈനിന് മുകളിൽ നിന്നിരുന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.