
കൊച്ചി: വെളിച്ചെണ്ണ വില കുറയണമെന്നത് മലയാളികളുടെ ഏറെ നാളായുള്ള ആഗ്രഹമാണ്. വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ പലരും വെളിച്ചെണ്ണയില്ലാതെയാണ് പാചകം ചെയ്യുന്നത്.
എന്നാല്‍ ഓണത്തിന് വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.
തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്. മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ വലിയ അളവില്‍ തന്നെ പച്ചത്തേങ്ങ എത്തുന്നുമുണ്ട്. പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്. വ്യാപാരികള്‍ക്ക് കിലോയ്ക്ക് 50 മുതല്‍ 55 രൂപ വരെ നിരക്കിലാണ് പച്ചത്തേങ്ങ ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം അടുക്കുന്നതോടെ നാട്ടിന്‍പുറങ്ങളില്‍ തേങ്ങയിടാന്‍ തുടങ്ങി. ഇത് വരും ദിവസങ്ങളില്‍ വിലക്കുറവിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കൊപ്ര വിലയും കുറയുന്നുണ്ട്. അഞ്ച് മുതല്‍ ആറ് രൂപ വരെയാണ് കൊപ്രയ്ക്ക് കുറഞ്ഞത്. ഓണമെത്തുന്നതോടെ പച്ചത്തേങ്ങ വില 50 രൂപയിലും താഴേക്ക് എത്തുമെന്നും വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിയുന്നതിന് കാരണമായി. തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും ഇറങ്ങും. ലിറ്ററിന് 450 രൂപ വരെയാണ് വെളിച്ചെണ്ണ എത്തിയത്. എന്നാല്‍ പിന്നീട് വില കുറയാന്‍ ആരംഭിച്ചു. ഓണമാകുമ്ബോഴേക്ക് 300 രൂപയില്‍ താഴെയാകും വിലയെന്ന് പ്രതീക്ഷിക്കാം.