മരപ്പട്ടി മൂത്രമൊഴിച്ച് ഹൈക്കോടതി ഹാളിൽ കടുത്ത ദുർ​ഗന്ധം; കോടതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു; ഹാൾ വൃത്തിയാക്കിയശേഷം വീണ്ടും കേസുകൾ പരിഗണിക്കും

Spread the love

കൊച്ചി: ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ മുറിയിൽ മരപ്പട്ടി കയറി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു.

video
play-sharp-fill

ഇന്നലെ രാത്രി കോടതി ഹാളില്‍ മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകള്‍ പരിഗണിച്ചശേഷം കോടതി നടപടികള്‍ നിർത്തിവെച്ചു. കോടതി ഹാള്‍ വൃത്തിയാക്കിയശേഷം വീണ്ടും കേസുകള്‍ പരിഗണിക്കും.