
കോട്ടയം: കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്.
ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തിലെ പല പ്രശസ്തരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആനയായിരുന്നു.
കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയത് പരവൻപറമ്പിൽ വെള്ളൂകുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് അയ്യപ്പൻ്റെ പേര് ആരാം എന്നായിരുന്നു. 1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു പ്രായം. പറമ്പിലും തൊടിയിലും കുറുമ്പുകാട്ടി കളിച്ച് നടന്ന ആ കുട്ടിക്കുറുമ്പനെ വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ ഇഷ്ടമായിരുന്നു.
ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളു നേടിയ ആനയാണ് അയ്യപ്പൻ. നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കറുത്തിരുണ്ട ശരീരം, അമരംകവിഞ്ഞും നീണ്ട വാലും, കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദഗിരി അടക്കം ഒട്ടുമിക്ക ഗജലക്ഷണങ്ങളും ഉണ്ടായിരുന്ന ആനയാണ് അയ്യപ്പൻ. കൂട്ടൻകുളങ്ങര ദേവസ്വത്തിൻ്റെ കൂട്ടൻകുളങ്ങര രാമദാസ് പുരസ്കാരവും അയ്യപ്പന് ലഭിച്ചിട്ടുണ്ട്