
കോഴിക്കോട് : നാദാപുരത്ത് ആശുപത്രിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍.
മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
15വയസുകാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. നാദാപുരം തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ ശ്രാവണ്‍. പരാതി വിശദമായി പരിശോധിച്ചശേഷമാണ് പൊലീസ് നടപടി