281 പേരുമായി പറന്ന ജർമൻ വിമാനത്തിന് ആകാശത്ത് വച്ച്‌ തീ പടർന്നു:പറന്നുയർന്നതിന് ശേഷം വലത് എഞ്ചിനിൽ തീ പടരുകയായിരുന്നു:ആകാശത്ത് വച്ച്‌ തീ പടർന്ന വിമാനം ലാൽഡിങിന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Spread the love

ഡൽഹി: 281 പേരുമായി പറന്ന ജർമൻ വിമാനത്തിന് ആകാശത്ത് വച്ച്‌ തീ പടർന്നു.ഗ്രീസിലെ കോർഫുവിൽ നിന്ന് പറന്നുയർന്നതിന് ശേഷം വലത് എഞ്ചിനിൽ തീ പടരുകയായിരുന്നു.
ഉടൽ തന്നെ വിമാനം അടിയന്തരമായി ഇറ്റലിയിൽ ലാൻഡ് ചെയ്തു. 273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്റെ ചിറകിലാണ് തീ പിടിച്ചു കണ്ടത്.

പിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെ ഒരു ദിവസം അതേ വിമാനത്തിൽ തന്നെ താമസിപ്പിക്കുകയും പിറ്റേ ദിവസം ഡസൻഡോർഫിലേക്ക് അയച്ചെന്നുമാണ് റിപോർട്ടുകൾ പറയുന്നത്.ജർമൻ ബജറ്റ് കാരിയറായ കോണ്ടോറിൽ 273 യാത്രക്കാരും എട്ട് ജീവനക്കാരും അപകട സമയത്ത് ഉണ്ടായിരുന്നു.

ശനിയാഴ്ച രാത്രി ഗ്രീസിലെ കോർഫുവിൽ നിന്ന് ഇറ്റലിയിലെ ഡസർഡോർഫിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപിടിച്ചെന്നാണ് റിപോർട്ടുകൾ. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇറ്റലിയിലെ ബ്രിൽഡിസിയിൽ ബോയിങ് 757-300 വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു. ആകാശത്ത് വച്ച്‌ തീ പടര്ന്ന വിമാനം ലാൽഡിങിന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില് വൈറലായിട്ടുണ്ട്. 18 സെക്കൻഡ് ദൈര്ഘ്യമുള്ള ഒരു വൈറൽ ക്ലിപ്പിൽ വിമാനത്തിലെ ഫ്യൂസ്ലേജിന്റെ വലതുവശത്ത് നിന്ന് തീപ്പൊരികൾ ചിതറുന്നത് കാണാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് തകരാറുള്ള എഞ്ചിൻ പെട്ടെന്ന് ഷട്ട്ഡൗണ് ചെയ്യുകയും കോർഫുവിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. ഒരു എഞ്ചിനിൽ പറക്കാൻ ശ്രമിച്ചെങ്കിലും വിമാനം പിന്നീട് ഇറ്റലിയിലെ ബ്രിണ്ടിസിയിൽ ലാൻഡ് ചെയ്യുകയായിരുന്നുവെന്ന് എൻഡിടിവി റിപോര്ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളിൽ ആവശ്യത്തിന് മുറികൾ ലഭ്യമല്ലാത്തതിനാൽ യാത്രക്കാർക്ക് ഒരു രാത്രി മുഴുവനും വിമാനത്തിൽ തന്നെ കഴിയേണ്ടി വന്നെന്നുമാണ് റിപോര്ട്ടുകൾ പറയുന്നത്.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച അധികൃതർ പിറ്റേ ദിവസമാണ് യാത്രക്കാരെ ഡസൽഡോർഫിലേക്ക് തിരിച്ച്‌ അയച്ചത്. ബോയിങ്് 757 ‘അറ്റാരി ഫെരാരി’ എന്ന് വിളിപ്പേരുള്ള വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പാസഞ്ചർ വിമാന മോഡലുകളിൽ ഒന്നാണ്. ഏതാണ്ട് 50 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട് ഈ മോഡൽ വിമാനത്തിന്.