
നെടുംകുന്നം: പുന്നവേലി റോഡിലെ കുംബിക്കപ്പുഴ പാലം അപകടാവസ്ഥയിൽ. മുളയംവേലി – നെടുംകുന്നം പഞ്ചായത്തിലെ 10, 11 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കുംബിക്കപ്പുഴ പാലത്തിന്‍റെ അടിഭാഗത്തെ പ്രധാന കല്‍ക്കെട്ടാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്.
ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാലത്തിന്‍റെ നിലവിലെ അപകടാവസ്ഥ പരിഹരിച്ചു പാലം വേഗം നീക്കി സഞ്ചാരയോഗ്യമാക്കുന്നതിന് അധികാരികള്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


