
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ രണ്ട് യുവതികളുടെ ബലാത്സംഗ പരാതി പൊലീസ് മേധാവിക്ക്.
കഴിഞ്ഞ ദിവസം യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ പരാതികളാണ് ഡിജിപിക്ക് കൈമാറിയത്.
കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ പരാതികള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.
തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി കഴിഞ്ഞ ദിവസമാണ് രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയത്. ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ് പരാതിക്കാരില്‍ ഒരാള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. 2020ലാണ് ഒരു യുവതിയെ വേടൻ ബലാത്സംഗം ചെയ്യുന്നത്. രണ്ടാമത്തെ യുവതിയെ 2021ലും.
വേടന്റെ പാട്ടുകള്‍ കേട്ടാണ് ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്ന യുവതി വേടനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.



