play-sharp-fill
ബിനോയ് അകത്തോ പുറത്തോ: മുംബൈ കോടതി വ്യാഴാഴ്ച വിധി പറയും; മുൻകൂർ ജാമ്യം തേടിയുള്ള ഓട്ടത്തിന് അവസാനമായേക്കും

ബിനോയ് അകത്തോ പുറത്തോ: മുംബൈ കോടതി വ്യാഴാഴ്ച വിധി പറയും; മുൻകൂർ ജാമ്യം തേടിയുള്ള ഓട്ടത്തിന് അവസാനമായേക്കും

സ്വന്തം ലേഖകൻ

മൂംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിയ്‌ക്കെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ വ്യാഴാഴ്ച നിർണ്ണായക ദിവസം. കേസിൽ ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ്‌വ്യാഴാഴ്ച വിധി പറയും. ജാമ്യാപേക്ഷ തള്ളിയാൽ ബിനോയിയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ അനുവദിച്ചാലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാവും കോടതി നിർദേശിക്കുക എന്നാണ് സൂചന. എന്തായാലും ബിനോയ് കൊടിയേരി ജയിലിലേയ്ക്ക് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് വ്യാഴാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയാൽ ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പൊലീസ് മുന്നോട്ടുപോകും. ബിനോയ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെത്തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്ന് അന്വഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ആരോപണമുന്നയിച്ച യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടുവയസുളള കുട്ടിയുണ്ടെന്നും കാണിച്ചാണ് ബിഹാർ സ്വദേശിനിയും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയുമായിരുന്ന യുവതി മുംബൈയിലെ അന്ധേരി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.

2009മുതൽ 2018വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ അന്ധേരി ഓഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 13നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മാനഭംഗം,വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുളളത്.