
കൊച്ചി: കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാതമേല്‍പ്പാലം പൊളിച്ചുമാറ്റുന്ന ജോലികളുമായി ബന്ധപ്പെട്ടു ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം.
20, 21, 24, 26, 30, 31 തീയതികളില്‍ നിലമ്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16325 നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ യാത്ര അവസാനിപ്പിക്കും.
ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാവില്ല.
23, 29 തീയതികളില്‍ ട്രെയിന്‍ നമ്പര്‍ 16326 കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ദിവസങ്ങളില്‍ ട്രെയിന്‍ കോട്ടയത്തിനു പകരം ഏറ്റുമാനൂരില്‍നിന്നു സര്‍വീസ് ആരംഭിക്കും.
ഇന്നു സാധാരണ സമയക്രമം അനുസരിച്ച് കോട്ടയത്തുനിന്നു സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group