കേരള പൊലീസിന് ബിഗ് സല്യൂട്ട്….!! കോട്ടയം തിരുവാതുക്കലിൽ ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടിയത് നിമിഷങ്ങള്‍ക്കകം; വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പ്രശംസിച്ച് ബേക്കറി ഉടമയുടെ കുടുംബം : മോഷണം നടത്തുന്നതിന്റെ വിഡിയോ കേരള പൊലീസിൻ്റെ ഫെയ്‌സ്ബുക്കിലും വൈറൽ

Spread the love

കോട്ടയം: ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി പിടികൂടിയ കേരള പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ച്‌ ബേക്കറിയുടമയുടെ കുടുംബം.

രോഹിത്ത് രാജേന്ദ്രന്‍ എന്ന യുവാവാണ് പോസ്റ്റ് പങ്കുവച്ചത്.

കോട്ടയം തിരുവാതുക്കല്‍ തങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള ബേക്കറിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പിടികൂടാനായി തന്റെ അച്ഛന്റെ ഒറ്റ ഫോണ്‍ കോളില്‍ തന്നെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് പി വി , പോലീസ് ഉദ്യോഗസ്ഥരായ സണ്ണിമോന്‍ ,ശ്യാം എന്നിവരുടെ കൃത്യ സമയത്തുള്ള ഇടപെടല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കേരള പൊലീസ് ഉറപ്പാക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നുമാണ് രോഹിത് കുറിച്ചത്.

കള്ളന്‍ ബേക്കറിയിലെത്തി മോഷണം നടത്തുന്നതിന്റെ വിഡിയോ കേരള പൊലീസ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്