
കോട്ടയം: ത്രിപുര സ്വദേശിയുടെ കളഞ്ഞു പോയ പേഴ്സ് കണ്ടെത്തി നല്‍കി ഏറ്റുമാനൂര്‍ പോലീസ്.
ത്രിപുര സ്വദേശി ഹൃദയ് ദാസ് പാലാ യിൽ നിന്ന് യാത്രയ്ക്കിടെ 15000 രൂപയടങ്ങുന്ന തന്‍റെ പേഴ്സ് നഷ്ടപ്പെട്ടതായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി അറിയിക്കുകയായിരുന്നു. യാത്ര ചെയ്ത ബസ് ഏതാണെന്നു ഹൃദയ ദാസിനു അറിവുണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടന്‍ എ എസ് ഐ സുരേഷ് ബാബു വിവരം എസ് എച്ച് ഒ, എസ് ഐ എന്നിവരെയും പട്രോളിംഗ് പാർട്ടിയെയും അറിയിച്ചു.
അന്വേഷണത്തില്‍ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം & എം ബസ് ക്ലീൻ ചെയ്യവേ കാണക്കാരി പള്ളിപ്പടി സ്വദേശി വടക്കേമറ്റപ്പള്ളി വീട്ടിൽ ജോസിന്റെ മകൻ എബിന് ഒരു പേഴ്‌സ് വണ്ടിയിൽ കിടന്നു കിട്ടിയതായി വിവരം അറിയുകയും ഉടൻ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് ഐ ഉദയൻ കെ, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ സ്ഥലത്ത് എത്തി പേഴ്‌സ് പരിശോധിച്ച് ഹൃദയ് ദാസിന്‍റെ പേഴ്സ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഏറ്റുമാനൂർ എസ് ഐ അഖിൽദേവ് എ എസ് ഇരുകൂട്ടരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ് എച്ച് ഒ അൻസൽ എ എസിന്‍റെ സാനിധ്യത്തിൽ എബിൻ പേഴ്സ് കൈമാറുകയും ചെയ്തു.
ഏറ്റുമാനൂർ വ്യവസായ മേഖലയിൽ ഡെവൺ കറി പൌഡർ കമ്പനി ജീവനക്കാരനായ എബിൻ അധിക വരുമാനത്തിനായാണ് ബസ് ക്ലീനിങ് ജോലി ചെയ്തു വന്നിരുന്നതെന്നും, സമൂഹത്തിനു മാതൃകയായി പ്രവർത്തിച്ച എബിന്‍റെ പ്രവൃത്തിയെ എസ് എച്ച് ഒ അൻസൽ എ എസ് അനുമോദിക്കുകയും ചെയ്തു.