
കോട്ടയം: വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതികൾ അറസ്റ്റിൽ.
കൂട്ടിക്കൽ ഇളംകാട് വല്യേന്ത ഭാഗം, മേട്ടുംപുറത്ത് വീട്ടിൽ അനു രാഘവൻ (43)
വൈറ്റില ചർച്ച് റോഡ് സ്റ്റെല്ല ഹോസ് അപ്പാർട്ട്മെന്റ് മേട്ടുംപുറത്ത്
രതീഷ് ഗോപാലൻ (47) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്.
ഇളംകാട് വല്യേന്ത ഭാഗത്ത് പനമൂട്ടിൽ വീട്ടിൽ ബിജുവിനെയാണ് വീടു കയറി കമ്പും മറ്റുമായി അക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളായ ഇരുവരെയും പോലീസ് പലയിടങ്ങളിലായി അന്വേഷിച്ചുവരവെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.