വിചാരണ വേളയിൽ പേര് പറയരുതെന്ന് ഭീഷണി; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതികൾ; ഡിജിപിക്ക് പരാതി നൽകി

Spread the love

തിരുവനന്തപുരം: ഉണ്ണിത്താൻ വധശ്രമക്കേസിൽ കേസിലെ മുൻ പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുൾ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികൾ രം​ഗത്ത്. കേസിന് ഹാജരാകുമ്പോൾ പ്രതികളെയും സാക്ഷികളെയും അബ്ദുൾ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി.

ഇപ്പോൾ അഭിഭാഷകനായ അബ്ദുൾ റഷീദ് കേസ് പരിഗണിക്കുമ്പോൾ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയിൽ പറയുന്നു. കേസിൽ അഞ്ചാം പ്രതിയായിരുന്ന റഷീദിനെ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. റഷീദിൻ്റെ പേര് വിചാരണവേളയിൽ കോടതിയിൽ പറയരുതെന്നാണ് ഭീഷണി. ആനന്ദ്, ഷെഫീക്ക്, സന്തോഷ് എന്നീ പ്രതികളാണ് ഡിജിപിക്ക് പരാതി നൽകിയത്.