വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ പീരുമേട് പൊലീസ് ബാംഗ‌ളൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

Spread the love

പീരുമേട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചന്ദനം വീട്ടിൽ അനീഷ് കുമാറിനെയാണ് (48) പീരുമേട് പൊലീസ് ബാംഗ‌ളൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2024ലാണ് പീരുമേട് പള്ളിക്കുന്ന് സ്വദേശി അമൽ വി. നായർ അനീഷി കുമാറിനെതിരെ പീരുമേട് പൊലീസിൽ പരാതി നൽകിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപയാണ് അനീഷ് അമലിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്തത്.

ഇതിനു ശേഷം കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായ അമൽ കഴിഞ്ഞ ജനുവരിയിൽ ജീവനൊടുക്കി.തുടർന്ന് തട്ടിപ്പ് നടത്തിയ അനീഷ് കുമാറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാളുകളായി പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോൺ നമ്പറുകൾ മാറ്റി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന അനീഷിനെ കഴിഞ്ഞ ദിവസമാണ് ബാംഗളൂരിൽ നിന്ന് പിടികൂടാനായത്.പലരെയും ഫോൺ വിളിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് അനീഷ് തട്ടിപ്പ് നടത്തി വന്നിരുന്നത്.

നിരവധി പേരെ അനീഷ് സമാനരീതിയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഈ കേസുകൾ അന്വേഷണത്തിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.