മലയാള ഗാനരചനാ രംഗത്ത് തന്റേതായ പ്രകാശഗോപുരങ്ങൾ തീർത്ത യുവകവി രാജീവ് ആലുങ്കലിൻ്റെ ഗാനരചനയുടെ വിസ്മയവഴി കളിലൂടെ …

Spread the love

കോട്ടയം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് ഭാരതത്തിന്റെ അഭിമാനമായ മദർതെരേസയെ
വിശുദ്ധപദവിയിലേക്കുയർത്തുന്ന ചടങ്ങുകൾ നടക്കുകയാണ്. അങ്ങകലെ ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനത്തിലെ വെറും മൂന്നര കോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന മലയാളമെന്ന മനോഹരഭാഷയിൽ എഴുതിയ “തെരേസാമ്മ ” എന്ന
മലയാള കാവ്യം ആ ചടങ്ങിൽ ക്രൈസ്തവലോകത്തിന്റെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപ്പാപ്പയാണ് പ്രകാശനം
ചെയ്തതെന്നറിയുമ്പോൾ ഏതൊരു മലയാളിയുടെ മനസ്സാണ് അഭിമാനപൂരിതമാകാത്തത്. നമ്മുടെ പ്രിയഗായിക ഉഷാ ഉതുപ്പ് ആലപിച്ച ഈ കവിത ഇംഗ്ലീഷ് ,അൽബേനിയൻ . ഇറ്റാലിയൻ, ജർമ്മൻ ,ഹിന്ദി, ബംഗാളി ,തമിഴ്, തെലുഗു തുടങ്ങിയ ഒമ്പത് ഭാഷകളിലേക്കാണ് പിന്നീട് വിവർത്തനം ചെയ്യപ്പെട്ടത്. ലോകത്തിലെ കോടിക്കണക്കിന് ക്രൈസ്തവ സഹോദരങ്ങളുടെ ഹൃദയഭൂമികയിൽ പ്രകാശം ചൊരിഞ്ഞ ആ മലയാള കവിത എഴുതാൻ ഭാഗ്യമുണ്ടായത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ച ഒരു ചെറുപ്പക്കാരനാണ് …പേര്
” രാജീവ് ആലുങ്കൽ . ”

മലയാള ഗാനരചനാ രംഗത്ത് തന്റേതായ പ്രകാശഗോപുരങ്ങൾ തീർത്ത ഈ യുവകവി മറ്റാർക്കും കടന്നുചെല്ലാൻ കഴിയാത്ത സംഗീതത്തിന്റെ നവചക്രവാളങ്ങൾ കീഴടക്കി കൊണ്ടുള്ള ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും ഒരു വലിയ പട്ടിക തന്നെയുണ്ട് ഈ യുവകവിയുടെ പ്രയാണത്തിന്റെ രാജവീഥികളിൽ.
സമാനതകൾ ഇല്ലാത്ത സർഗ്ഗ സാധനയുടെ ഫലദീപ്തിയാണത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലത്തെ പാട്ടെഴുത്ത് ജീവിതത്തിൽ അദ്ദേഹം സഹകരിച്ചത് നാല് തലമുറകളോടൊപ്പം.
ദക്ഷിണാമൂർത്തി മുതൽ എ .ആർ റഹ്മാൻ വരെയുള്ള സംഗീത പ്രതിഭകളോടൊത്തുള്ള പാട്ടൊരുക്കൽ.
യേശുദാസ് മുതൽ ഹരിഹരനും, ഉദിത് നാരായണനും, കുമാർ സാനുവും, പങ്കജ്‌ ഉദാസും വരെയുള്ള നാദ വിസ്മയങ്ങളെ ഗാനപ്പെടുത്താനുള്ള
ധന്യ നിയോഗം.

രാജീവ്‌ ആലുങ്കൽ ഇപ്പോൾ കേന്ദ്ര ഫിലിം സെൻസർ ബോർഡിന്റെ മെമ്പറും, മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ “മാക്ട“യുടെ വൈസ് ചെയർമാനുമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി വേദികളിൽ രാജീവ്‌ ആലുങ്കലിന്റെ പ്രഭാഷണ കല അടയാളപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലെ ആദ്യ നോവലായ ചന്തുമേനോന്റെ ഇന്ദുലേഖയെ ആസ്പദമാക്കി സൂര്യാ ഫെസ്റ്റിവെല്ലിൽ ഡോ: ചൈതന്യാ ഉണ്ണി അവതരിപ്പിച്ച ഒരു നൃത്തരൂപത്തിന് സ്ത്രീ മനസ്സിന്റെ സകല വൈകാരിക ഭാവങ്ങളെ മനനം ചെയ്തു കൊണ്ട് പാട്ടുകളെഴുതാനുള്ള നിയോഗം രാജീവിന് കൈവരുമായിരുന്നില്ലല്ലോ ?

തീർന്നില്ല …
ലോകത്തിലെ ഏറ്റവും വലിയ പ്രണയകുടീരം താജ്മഹൽ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടാൻ തീരുമാനിച്ച സന്ദർഭത്തിൽ ഇന്ത്യാ ഗവന്മേണ്ടിന്റെ കൂടെ പിന്തുണയോടെ എ ആർ റഹ് മാൻ ബഹുഭാഷകളിലായി സാക്ഷാത്ക്കാരം നൽകിയ
” വൺ ലൗ ” എന്ന സംഗീതആൽബത്തിൽ മലയാളത്തിലെ ഗാനരചനക്ക് ഭാഗ്യം ലഭിച്ചത് രാജീവ് ആലുങ്കലിനായിരുന്നു. കൂടാതെ മോഹൻലാൽ നായകനായി അഭിനയിച്ച കെ പി കുമാരന്റെ
” ആകാശഗോപുരം ” എന്ന സിനിമക്കുവേണ്ടി “ടൈറ്റാനിക് “എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ലോകപ്രശസ്തനായ ജോൺ ആൾട്ട് മാൻ്റെ സംഗീതസംവിധാനത്തിനനുസരിച്ച് വരികൾ എഴുതാനുള്ള അപൂർവ അവസരവും ഈ യുവകവിക്കാണ് വന്നു ചേർന്നത്.
ഇനിയുമുണ്ട് ആ സംഗീത യാത്രയിലെ വഴിവിളക്കുകൾ .

2018-ൽ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച കേരളത്തിലെ ശക്തരും ധീരരുമായ 30 സ്ത്രീ രത്നങ്ങളുടെ വിപ്ലവാത്മകമായ ജീവിതപോരാട്ടങ്ങളുടെ ചരിത്രം അരങ്ങിലെത്തിയപ്പോൾ ആ പ്രത്യേക നൃത്ത-സംഗീത പരിപാടിക്ക് വേണ്ടി ഗാനരചന നടത്തിക്കൊണ്ട് രാജീവ് ആലുങ്കൽ മറ്റൊരു ചരിത്രം കൂടി രചിക്കുകയായിരുന്നു.
ഇതിനെല്ലാമുപരി കേരളത്തിന്റെ നാട്ടുചരിത്രങ്ങളെ പാട്ടുകളിലാക്കികൊണ്ട് ഒരു പുതിയ സംഗീത സംസ്ക്കാരം തന്നെ വാർത്തെടുക്കാനുള്ള ഈ
കവിയുടെ പ്രയത്നത്തെ ശ്ലാഘിക്കാതിരിക്കാനാവില്ല.
കാവിതാരചനാരംഗത്തും സജീവമായ രാജീവ് ആലുങ്കലിൻ്റെ നാലു പുസ്തകങ്ങൾ പ്രകാശിതമായിട്ടുണ്ട്.

മറവിയിലാണ്ടുപോയ ചരിത്രസംഭവങ്ങളെ മലയാളികളുടെ മനസ്സിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു മഹാദൗത്യത്തിന്റെ അമരക്കാരനായിരിക്കുകയാണ് രാജീവ് ആലുങ്കൽ .

കൊല്ലം കാളിദാസകലാകേന്ദ്രം , വൈക്കം മാളവിക, കാഞ്ഞിരപ്പള്ളി അമല, കൊല്ലം അസ്സിസി തുടങ്ങിയ കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടക സമിതികൾക്ക് ഗാനങ്ങളെഴുതിക്കൊണ്ടാണ് രാജീവ് ആലുങ്കൽ ഗാനരചനാരംഗത്തേക്ക് കടന്നു വരുന്നത്. ഇതിനകം 250ൽ പരം നാടകങ്ങൾക്കായി 1000 നാടകഗാനങ്ങളും, കേരളത്തിലെ ഒട്ടുമിക്ക ഓഡിയോ കാസറ്റ് സീ ഡി കമ്പനികൾക്ക് 250 ആൽബങ്ങളിലായി 2500 – ലധികം ആൽബം ഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട് .

2002 ൽ “ഹരിഹരൻ പിള്ള ഹാപ്പിയാണ് “എന്ന ചിത്രത്തിലൂടെ സിനിമാ ഗാനരചയിതാവായി മാറിയ രാജീവ് 130 – ൽ പരം ചലച്ചിത്രങ്ങളിലായി മുന്നൂറ്റമ്പതോളം ചലച്ചിത്രഗാനങ്ങളും രചിച്ചിട്ടുണ്ട്. ഈ മൂന്ന് മേഘലകളിലും കൂടി കണക്കാക്കി ഇത്ര വലിയ ഗാനസംഭാവന ചെയ്ത മറ്റൊരു മലയാളി ഗാനരചയിതാവില്ല..!

 

അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത് വിജയൻ മാവേലിക്കരയാണ്
പല്ലന കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാൻ കൂടിയായിരുന്ന

ഇതിനകം 4200 -ൽ പരം ഗാനങ്ങൾ കൈരളിക്ക് കാഴ്ച വെച്ച് ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കവിയും ഇദ്ദേഹമാണ് .

“സാമവേദം നാവിലുണർത്തിയ സ്വാമിയേ…” (ആൽബം – സ്വാമി അയ്യപ്പൻ)

“മുന്തിരിവാവേ… (ഹരിഹരൻ പിള്ള ഹാപ്പിയാണ് )

തിങ്കൾ നിലവിൽ… (ഹരിഹരൻ പിള്ള ഹാപ്പിയാണ്)

” പ്രിയതമേ ശകുന്തളേ …”
(കനകസിംഹാസനം )

“ചെമ്പകവല്ലികളിൽ…”
(അറബിയും ഒട്ടകവും പി മാധവൻ നായരും)

“നിലാവേ നിലാവേ …”
(ചട്ടക്കാരി )

“അർത്തുങ്കലെ പള്ളിയിൽ … ”
(റോമൻസ് )

“കന്നിപ്പെണ്ണേ കൺകദളിതേനേ..”
( സൗണ്ട് തോമ )

“കാക്ക മലയിലെ” (മല്ലു സിംഗ് )

“ഒരു കിങ്ങിണികാറ്റ് വന്നു…” (മല്ലു സിംഗ്)
എന്നിവ ചിലതു മാത്രം .

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി ഗ്രാമത്തിൽ 1973 ആഗസ്റ്റ് 17 കാക്കരപറമ്പിൽ മാധവൻ നായരുടെയും, കാരുവള്ളി ആർ. ഇന്ദിരയുടെയും മകനായി ജനിച്ച രാജീവ് ആലുങ്കലിന്റെ ജന്മദിനമാണിന്ന്.
കഴിഞ്ഞ പിറന്നാൾ ദിനത്തിൽ രാജീവ്‌ ആലുങ്കൽ എഴുതി മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്രയുടെ തിരുവോണ പാട്ടുകളായ “അത്തം പത്ത്” പുറത്തിറങ്ങിയിരുന്നു .

നിറഞ്ഞ മനസ്സോടെ ഏറെ അഭിമാനത്തോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങളെഴുതിയവരിൽ ഒരാളായ, വൈവിധ്യമാർന്ന സംഗീത വഴികളിലൂടെ സഞ്ചരിക്കുന്ന പ്രിയ സുഹൃത്തിന് പിറന്നാളാശംസകൾ നേരുന്നു ..