
ഇടുക്കി: മദ്യലഹരിയില്‍ വീട്ടിലെത്തി മകൻ അമ്മയെ മർദ്ദിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ആക്രമിച്ചത്. സുധീഷിന്റെ വെട്ടേറ്റ അച്ഛൻ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മർദിച്ചു. ഇത് തടയാനായി ശ്രമിച്ചപ്പോൾ മധുവിനെയും മർദിച്ചു. തുടർന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു. അവശനായിവീണ മധുവിനെ നാട്ടുകാർ ചേർന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും, എന്നാൽ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീവ്രപരിചരണവിഭാഗത്തിലുള്ള മധു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സുധീഷിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റുചെയ്തു.