പാലക്കാട് നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി അപകടം; 2 യുവതികൾക്ക് ദാരുണാന്ത്യം; മൂന്ന് വയസ്സുകാരന്റെ നില ഗുരുതരം

Spread the love

പാലക്കാട്: പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാ​ഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം​ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു.

കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകന്റെ നില ​ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group