
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഇന്ന് ചേർന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം.
വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്.
ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും കൃത്യമായി നിറവേറ്റുമെന്നും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം ചിറ്റയം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2011 മുതൽ അടൂർ എംഎൽഎയാണ് ചിറ്റയം ഗോപകുമാർ.അതേസമയം, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി തരംതാഴ്ത്തിയ എ പി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ആരോപണങ്ങളെ തുടർന്ന് സെക്രട്ടറിയെ മാറ്റിയതോടെ ഒന്നര വർഷത്തിലധികമായി കോട്ടയത്ത് നിന്നുള്ള സി കെ ശശിധരനായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. വികാരാധിതനായാണ് എപി ജയൻ പ്രതകരിച്ചത്.