പാലക്കാട് തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Spread the love

പാലക്കാട് : തിരുവേഗപ്പുറ തൂതപ്പുഴയിൽ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

അമ്പലനട തോട്ടത്തിൽ ശിവദാസനെ(46)യാണ് കാണാതായത്. തിരുവേഗപ്പുറ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് സംഭവം. പട്ടാമ്പി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സുകൾ സ്ഥലത്ത് എത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group