സ്വാതന്ത്ര്യദിന പരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ചില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

മലപ്പുറം: മലപ്പുറം അരീക്കോട് 37 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവർക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

പരിപാടിയില്‍ വിതരണം ചെയ്ത ചിക്കൻ സാൻവിച്ചില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ മഞ്ചേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.