സ്കൂൾ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പി: അപ്പോൾ തന്നെ ഓടിപ്പോയി 84 വിദ്യാർത്ഥികൾ ടി സി വാങ്ങി:ശിവനെ ആരാധിക്കുന്ന ലിംഗായത്ത് സമുദായത്തില്‍പ്പെട്ടവരാണ് ഈ വിദ്യാർഥികള്‍: ഈ സ്കൂളിൽ ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം തുടങ്ങിയിട്ട് ഏറെ നാളായി.

Spread the love

.ബംഗളൂരു: കർണാടകയിലെ ആലക്കെരെയിലുള്ള ഒരു സർക്കാർ സ്‌കൂളിലെ 84 വിദ്യാർഥികള്‍ ഉച്ചഭക്ഷണത്തില്‍ പുഴുങ്ങിയ മുട്ട വിളമ്പിയതിൽ പ്രതിഷേധിച്ച് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി.

video
play-sharp-fill

ശിവനെ ആരാധിക്കുന്ന ലിംഗായത്ത് സമുദായത്തില്‍പ്പെട്ടവരാണ് ഈ വിദ്യാർഥികള്‍.
ശിവക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളില്‍ മുട്ട പാകം ചെയ്യുന്നതിനെ അവരുടെ മാതാപിതാക്കള്‍ എതിർത്തിരുന്നു. തുമകുരു ജില്ലയിലെ തിപ്തൂർ ബ്ലോക്കിലുള്ള ഗവണ്‍മെന്റ് ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇടയില്‍ ഉച്ചഭക്ഷണത്തെച്ചൊല്ലിയുള്ള അതൃപ്തി വളരെക്കാലമായി പുകയുകയായിരുന്നു.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കർണാടക സർക്കാർ വിദ്യാർഥികള്‍ക്ക് വേവിച്ച മുട്ട, വാഴപ്പഴം അല്ലെങ്കില്‍ ചിക്കൻ എന്നിവ തെരഞ്ഞെടുക്കാൻ അവസരം നല്‍കുന്നു. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ 124 വിദ്യാർത്ഥികളുണ്ടെന്ന് മാണ്ഡ്യ എം.എല്‍.എ രവികുമാർ ഗൗഡ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നാല്‍പ്പത് ശതമാനം വിദ്യാർഥികളും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്. അവർ പുഴുങ്ങിയ മുട്ടയെ എതിർക്കുന്നു. ബാക്കി 60 ശതമാനം പേർ വോക്കലിംഗ, പട്ടികജാതി സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഉച്ചഭക്ഷണത്തില്‍ മുട്ട കഴിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് മാതാപിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ നിർദേശിച്ചു. 84 വിദ്യാർഥികളുടെ രക്ഷിതാക്കള്‍ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി അവരുടെ കുട്ടികളെ സമീപ ഗ്രാമങ്ങളിലെ മറ്റ് പൊതുവിദ്യാലയങ്ങളില്‍ ചേർത്തു. ലിംഗായത്തുകള്‍ മുട്ട കഴിക്കാത്ത കടുത്ത സസ്യാഹാരികളാണ്’-

തദ്ദേശ ഭരണകൂടവും സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘മാതാപിതാക്കളുടെ മനോഭാവം മാറ്റാൻ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതേസമയം, നിയമത്തിനെതിരായും പ്രവർത്തിക്കാൻ കഴിയില്ല. കുട്ടികള്‍ക്ക് നല്‍കുന്നത് പുഴുങ്ങിയ മുട്ടയോ വാഴപ്പഴമോ ചിക്കനോ ആയിരിക്കണമെന്നത് നിയമമാണ്’.

കുട്ടിയുടെ ഭക്ഷണ മുൻഗണനക്കായി പ്രവേശന സമയത്ത് മാതാപിതാക്കളുടെ അനുമതി തേടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത്തരം വിഷയങ്ങളില്‍ മാതാപിതാക്കളുടെ അനുമതി ഉണ്ടായിരിക്കുന്നതാണ് നല്ലതെന്നും കർണാടക സ്കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

അതിനിടെ, കർണാടകയിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിവച്ചിരുന്ന ഫണ്ട് വകമാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ബംഗാരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. അസിം പ്രേംജി ഫൗണ്ടേഷൻ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതിന് മൂന്ന് വർഷത്തേക്ക് 1,500 രൂപ കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ എൻ. രവികുമാർ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, സ്കൂളുകളില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ കുട്ടികള്‍ക്ക് മുട്ട ലഭിക്കുന്നില്ലെന്ന് കണ്ടെത്തുകയുണ്ടായി.