ബാക്കി വന്ന ചോറ് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

Spread the love

കോട്ടയം: മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്. ചിലപ്പോള്‍ ജോലി എളുപ്പമാക്കാൻ വേണ്ടി കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ വെക്കുന്നവരുമുണ്ട്.

ആവശ്യം പോലെ ഇത് ചൂടാക്കി കഴിച്ചാല്‍ മതിയെല്ലോ എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. സമയം ലാഭിക്കാനും, എളുപ്പത്തിനും, അധ്വാനം കുറയ്ക്കാനുമൊക്കെ വേണ്ടിയാണ് ഇത്തരം എളുപ്പപ്പണികള്‍ നാം ചെയ്യുന്നതെങ്കിലും ഇതില്‍ ചില അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ട്.

ഉദാഹരണത്തിന് ചോറിന്‍റെ കാര്യം തന്നെ എടുക്കാം. എല്ലാ ദിവസവും കഴിക്കുന്ന ഭക്ഷണമായതു കൊണ്ടുതന്നെ, ചോറ് എന്തുകൊണ്ട് ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചുകൂടാ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാന്‍ സാധ്യതയുണ്ട് എന്നതാണ് സത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേവിക്കാത്ത അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങള്‍ ഉണ്ടാവാം. ചൂടിനെതിരെ പ്രതിരോധശേഷിയുള്ള ഇവ, അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വെന്തു ചോറായ ശേഷം, അത് പുറത്തെടുത്തുവച്ച്‌, 40 മുതല്‍ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്ബോള്‍ ഈ ബാക്ടീരിയകള്‍ വേഗത്തില്‍ പുനരുല്‍പ്പാദിപ്പിക്കാൻ തുടങ്ങുന്നു. ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ കണക്കനുസരിച്ച്‌ , യുഎസില്‍ ഓരോ വർഷവും 63,400 ഭക്ഷ്യവിഷബാധകള്‍ ബാസിലസ് സെറിയസില്‍ നിന്ന് ഉണ്ടാകുന്നു.

ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്. റൂം ടെമ്പറേച്ചറില്‍ ഏതാനും മണിക്കൂറുകള്‍ ഇരുന്നു ഫ്രിജില്‍ വച്ച ശേഷം, കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം വരുന്നത്.

ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ചോറ് എങ്ങനെ സൂക്ഷിക്കാം?

യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സർവീസ് നിര്‍ദ്ദേശിക്കുന്നതനുസരിച്ച്‌, ഭക്ഷ്യവിഷബാധ തടയാനായി, മിച്ചം വരുന്ന ചോറ് ഒരു മണിക്കൂറിനുള്ളില്‍ റഫ്രിജറേറ്ററില്‍ വയ്ക്കണം. ഒരുമിച്ച്‌ സൂക്ഷിക്കുന്നതിന് പകരം, രണ്ടോ മൂന്നോ പാത്രങ്ങളിലാക്കി വയ്ക്കാം.

ചോറ് വീണ്ടും ചൂടാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം

ഫ്രിജില്‍ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച്‌ ഫ്രിജില്‍ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികള്‍ച്ചർ (യുഎസ്ഡിഎ) അരി ഉള്‍പ്പെടെയുള്ള ഭക്ഷണം പാകം ചെയ്യാനും സംഭരിക്കാനും വീണ്ടും ചൂടാക്കാനുമുള്ള സുരക്ഷിതമായ വഴികള്‍ വിവരിക്കുന്നു.

ഭക്ഷണം തയ്യാറാക്കുന്നതിനും പാകം ചെയ്യുന്നതിനും മുമ്ബായി എപ്പോഴും കൈകള്‍ നന്നായി കഴുകുക. ചോറോ ചൂടുള്ള ഭക്ഷണമോ 1 മണിക്കൂറില്‍ കൂടുതല്‍ പുറത്ത് ഇരിക്കരുത്.

ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിള്‍സ്പൂണ്‍ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.